Thursday, June 3, 2010

ജീവിത ചിന്തകള്‍ ---- രണ്ടാം പാതം




സ്വപ്നം
കാലവും പ്രായവും പിന്നെയും കടന്നു പോയി,
സ്നേഹത്തിന്‍ കുളിര്‍കാറ്റ് എന്നില്‍ നിന്നും അകന്നു...
ചിന്തകള്‍ മാറി,രീതികള്‍ മാറി...
സ്വപ്നങള്‍ക്കു ചിറകൂ മുളച്ചു....

സ്വപങള്‍ പക്ഷേ ചെറുതായിരുന്നില്ല..
മാറ്റങള്‍ കൊതിച്ചുകൊണ്ടുള്ളതായിരുന്നു..
ആവേശവും അരിശവും നിറഞ സ്വപ്നങള്‍,
അങനെ എന്റെ സ്വപ്നങള്‍ക്കും ചിറകൂ മുളച്ചു..

കാണുനതിലെല്ലാം എന്റെ ചായങളും ചമയങളും..
എല്ലാം നിറമാറ്ന്ന സ്വപ്നങ്ങള്‍..
സത്യമെന്ത് മിത്യ എത് എന്ന വേറ്തിരിവില്ലാതെ
എന്റെ സ്വപ്നങള്‍ക്കു ചിറകു മുളച്ചു..

കാനുനതും കേള്‍കുന്നതും ചേറ്തൊട്ടിച്ച്
സ്വപ്നം വാനോളം കെട്ടിപൊക്കി...
അപ്പൊഴെക്കും സ്വപ്നങള്‍ എന്നെ കീഴടക്കാന്‍ തുടങിയിരുന്നു
ചിറ്ക്കു വച എന്റ്റെ സ്വപ്നങള്‍..


സ്വപ്നം കണ്ടു തുടങിയപ്പോള്‍,
മാറ്റം കണ്ടുതുടങിയിരുന്നു,
സ്നേഹം എന്നില്‍ തിരിചു വരാന്‍ തുടങിയിരികുന്നു....
സ്വപ്നങള്‍ക്കു എന്തിനു ഞാന്‍ ചിറകുകള്‍ വരചു?

ലോകം മാറ്റാനായി സ്വപ്നങള്‍ കണ്ട്
സ്വപ്നങളെ താലോലിച്
ജീവിതതെ സ്നേഹിച്ച്..
ഞാന്‍ മറന്നുപോയി,എന്റെ സ്വപ്നങള്‍ എന്തെന്ന്...എതെന്ന്

സ്വപ്നം ആരെയും കീഴടക്കും..
സ്വപങളെ സൂക്ഷിച്ചു വളര്‍തുക...
അല്ലെങ്കില്‍ പറക്കാന്‍ തുട്ങുമ്പോള്‍ അതിന്റെ ചിറകുകള്‍ അറ്റുകളയുക...
ചിറകുകള്‍ വച സ്വപ്നങള്‍ ,ജീവിതം തന്നെ നിന്നില്‍ നിന്നു അറുതുകളയും......






Tuesday, April 13, 2010

മാറ്റം

മാറ്റം ചിന്തയിലും പ്രവര്‍ത്തിയിലും,
ചെറുതല്ലാത്ത മോഹങ്ങളാല്‍,
വലുതല്ലാത്ത മനസ്സിനാല്‍
വിടവ് വലുതാകുന്ന മാറ്റം.

ചിന്തകള്‍ ചുരുങ്ങുന്നു,
അസഹിഷ്ണുത പെരുകുന്നു ,
രകതം തിളച്ചുകൊന്ടെയിരികുന്നു
മൃഗീയ മാറ്റം.....

തലയില്‍ പണം പെരുകുന്നു ,
പണപെരുപ്പം എന്നും കാലുകളെ വേദനിപിക്കും....
മണ്ണിനുമുണ്ടായി മാറ്റം
മണ്ണിനും ഇപ്പോള്‍ അഹങ്കാരം...

മണ്ണായി തീരുമ്പോള്‍ മാറ്റം മനുഷ്യര്കില്ല.....
സ്വയം ആശ്വസിക്കാം
മാറ്റം നല്ലത്

Wednesday, November 12, 2008

.....ജീവിത ചിന്തകള്‍..........


ഒന്നാം പാതം
സ്നേഹസഞ്ചാരം
സ്കൂളില്‍ പോയി തുടങ്ങുമ്പോള്‍
അറിയാമായിരുന്ന‍ ഒരേയൊരു സ്നേഹം
അച്ഛനും അമ്മയും‍ തന്നതായിരുന്നു.
വിശുദ്ധം എന്ന വാക്കിനാല്‍ മാത്രം
വിവരിക്കാന്‍ തോന്നുന്ന സ്നേഹം.

ആ പ്രായം വരെ വെറെ ഒന്നും അറിയാന്‍,
ഞാന്‍ ആഗ്രഹിച്ചുമില്ല.
സ്നേഹം,
ജീവിക്കാന്‍ ഒരു കാരണം,
അച്ചനോടുമമ്മയോടും
എന്നെ ഘടിപ്പിക്കുന്നത്..

പ്രായം ഒരുപാടങ്ങു ചെന്നപ്പോള്‍
കൂട്ടുകളുണ്ടായി, കൂട്ടുകാരുണ്ടായി.
കൂട്ടുകാരില്‍ നിന്ന് പകര്‍ന്ന ആഗ്രഹങ്ങള്‍
മനസ്സില്‍ ‍ സൂക്ഷിച്ചുവെച്ചു,
ഒരു നാളും പുറത്തു വരരുതെന്ന് താഴിട്ടു പൂട്ടി.

കാലവും പ്രായവും പിന്നീടും വളര്‍ന്നപ്പോള്‍‍,
ക്ലാസ്സുകള്‍ ഒന്‍പതും പത്തും പോയി മറഞ്ഞു.
പതിനൊന്നെന്ന അനിവാര്യതയില്‍,
എന്റെ ഉള്ളിലെ താഴുകള്‍
ഒരൊന്നായി നിശ്ശബ്ദം തുറക്കപ്പെട്ടു.

ഞാന്‍ പോലും അറിഞ്ഞിരുന്നില്ല,
സ്നേഹിതരെ പോലെ ഞാന്‍ അയഞ്ഞുവരുമെന്ന്,
സ്നേഹം ഞാന്‍ വേറെയും കണ്ടു തുടങ്ങുമെന്ന്‍.

ഞാന്‍ അതിനെയും
അത് എന്നെയും
വീണ്ടും വീണ്ടും മാറ്റത്തിനായി
മറ്റിവെ‌യ്ക്കപ്പെട്ടവരാക്കും
എന്നു നിനച്ചതേയല്ല.

ഒരു പെണ്‍‌കുട്ടിയെ,
എന്റെ സഹോദരി അല്ലാത്ത,
എന്റെ സുഹൃത്തല്ലാത്ത ഒരുവളെ ഞാന്‍
ഏതെങ്കിലും വിധത്തില്‍ സ്നേഹിക്കുമെന്ന്
കരുതിയതല്ല......

Saturday, June 21, 2008

മടുപ്പ്

മടുതു എന്നിക്കീ ലോകം;
ക്രൂശിക്കാന്‍ ആയിരം,
ശകാരിക്കാന്‍ പതിനായിരം,
എതിര്‍ക്കന്‍ കാക്കതൊള്ളയിരം,
സ്നേഹിക്കാനോ എന്‍ മാതാപിതാക്കള്‍ മാത്രമുള്ള ഇ ലോകം.

മടുതു എനിക്കീ ലോകം ;
സഹോധരന്‍ ആരെന്നറിയാത ,
സഹോധരി ആരെന്നരിയാത ,
വിമര്‍ശനം മാത്രമറിയുന്ന ,
സ്നേഹം തിരിച്ചറിയാത്ത ഇ ലോകം.

മടുതു എനിക്കീ ലോകം;
പാപികള്‍ക്കായി മാത്രം ,
പിശാചുക്കള്‍ക്കായി മാത്രം ,
പണതിന്നു ആര്‍ത്തിയുള്ളവര്‍ക്കായി മാത്രം ,
സ്നേഹവും സന്തോഷവും വില്‍ക്കുന്ന ഇ ലോകം.

മടുതു എനിക്കീ ലോകം ;
സുഖിക്കാനായി ,
പണതിനായി ,
സന്തോഷതിനായി ,
തന്റേതല്ലാത്ത പാര്‍ട്ടി ആശയങള്‍ക്കായി ,
മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഇ ലോകം.

മടുതു എനിക്കി ലോകം;
തന്റെ ആവശ്യങള്‍ക്കായി ,
തന്റെ സുഖതിനായി ,
തന്റെ ഉറ്റവര്‍ക്കായി ,
ചട്ടങള്‍ മാറ്റി എഴുതുന്ന ഇ ലോകം.

മടുതു എനിക്കീ ലോകം;
സ്വന്തം മാതാപിതാക്കളേക്കാള്‍ ,
സ്വന്തം സഹോധരനെക്കാള്‍ ,
സ്വന്തം സ്നേഹിതനെക്കാള്‍,
പണതെ സ്നേഹിക്കുന്ന ഇ ലോകം.

ഇനിയുമ്മെന്നെ കൊല്ലരുതു;
നീ ഇ ലോകമെ,
വീണ്ടുമൊരു സ്വര്‍ഗ സമാനമായ,
ഭൂമി ഞാന്‍ ആശിച്ചു പൊകുന്നു,
എന്റ്റെ ആശ നിരവെറ്റാനാകട്ടെ ഈ ലോകതിന്ന്,
പ്രത്യാശയുമായി ഞാന്‍ ഇന്നും ജീവിക്കുന്നു....................

സഹോധരന്‍ .....



Sunday, June 15, 2008

സമര പിന്തുണ

ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളിലുള്ള ക്രിതികള്‍ ക്കവര്‍ന്നതിനെതിരെ, സമരം ചെയിതവരെ , മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ഞാനും എന്റ്റെ പ്രദിഷേധം അറിയിക്കുന്നു.
മാത്രമല്ല Shiva kumar എന്നയാള്‍ താന്‍ ആധ്യം ഒരു ഇന്ത്യാകാനാണ് എന്നു മനസിലാക്കണം എന്നിട്ടുമാത്രമെ ഒരു തമിഴന്‍ അകു.

സ്നേഹിതന്‍

പുസ്തകതാളുകള്‍ക്കിടയിലൂടെ
ഹ്രദയ കവാടം തുറന്ന് നീ വന്നു
ഒരു കൂട്ടായ് നിന്നു
എനിക്കു നീ ഒരു കൈതാങയി
നിന്നക്കു ഞാനും... എന്നും

സ്വപ്നങള്‍ പങ്കുവച്ച്
ദുഖം മറന്ന്
കൈകോര്‍ത്ത് നിന്നു
സന്തോഷങള്‍ക്കായി കാത്തിരുന്നു

നമുക്ക് മറക്കാം,
ആ നിമിഷങള്‍
ഇ ലോകം നമുക്കു തന്ന
ആ വേദനകള്‍
എന്നും മറകാനാകാത്ത അ നോവുകള്‍

എനിക്കു ഇപ്പോള്‍
സമയമില്ല സുഹ്രത്തേ
നിന്നോടിന്നു വിട ചൊല്ലാന്‍
മനസുമ്മില്ല

പക്ഷെ സ്നേഹിതാ
നമുക്കു തത്ത്കാലം പിരിയതെ വയ്യ
ലോകം നമുക്കായി കാത്തുവച്ച
ദുരിതങള്‍ സഹിക്കാതെ വയ്യ

കഴിയില്ല സുഹ്രത്തേ
ഇനിയും ഒരു വിട കൂടി ചൊല്ലാന്‍
കാരണം ഞാന്‍
ബിസിയാണ് സ്നേഹിതാ
ഇ ജീവിതം എന്നെ കൊല്ലുന്നു

Monday, September 10, 2007

REFINEMENT

The finer i made,
The beautier it looked,
But the world cried,afterall its scribblings
And scrappings of a lunatic.
There i stopped the renovation.
Here in me came the idea of creation.
The idea of correction,
Correction of the deeds,
Which seems to be fed up of mistakes.
The clarity improoved,
But the charity didn't reach me,
Indeed away from me,
Only miles away from me.
For that i work,
Since that i know,
Every dog has a day,
I wait for that day.