മടുതു എന്നിക്കീ ലോകം;
ക്രൂശിക്കാന്‍ ആയിരം,
ശകാരിക്കാന്‍ പതിനായിരം,
എതിര്‍ക്കന്‍ കാക്കതൊള്ളയിരം,
സ്നേഹിക്കാനോ എന്‍ മാതാപിതാക്കള്‍ മാത്രമുള്ള ഇ ലോകം.
മടുതു എനിക്കീ ലോകം ;
സഹോധരന്‍ ആരെന്നറിയാത ,
സഹോധരി ആരെന്നരിയാത ,
വിമര്‍ശനം മാത്രമറിയുന്ന ,
സ്നേഹം തിരിച്ചറിയാത്ത ഇ ലോകം.
മടുതു എനിക്കീ ലോകം;
പാപികള്‍ക്കായി മാത്രം ,
പിശാചുക്കള്‍ക്കായി മാത്രം ,
പണതിന്നു ആര്‍ത്തിയുള്ളവര്‍ക്കായി മാത്രം ,
സ്നേഹവും സന്തോഷവും വില്‍ക്കുന്ന ഇ ലോകം.
മടുതു എനിക്കീ ലോകം ;
സുഖിക്കാനായി ,
പണതിനായി ,
സന്തോഷതിനായി ,
തന്റേതല്ലാത്ത പാര്‍ട്ടി ആശയങള്‍ക്കായി ,
മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഇ ലോകം.
മടുതു എനിക്കി ലോകം;
തന്റെ ആവശ്യങള്‍ക്കായി ,
തന്റെ സുഖതിനായി ,
തന്റെ ഉറ്റവര്‍ക്കായി ,
ചട്ടങള്‍ മാറ്റി എഴുതുന്ന ഇ ലോകം.
മടുതു എനിക്കീ ലോകം;
സ്വന്തം മാതാപിതാക്കളേക്കാള്‍ ,
സ്വന്തം സഹോധരനെക്കാള്‍ ,
സ്വന്തം സ്നേഹിതനെക്കാള്‍,
പണതെ സ്നേഹിക്കുന്ന ഇ ലോകം.
ഇനിയുമ്മെന്നെ കൊല്ലരുതു;
നീ ഇ ലോകമെ,
വീണ്ടുമൊരു സ്വര്‍ഗ സമാനമായ,
ഭൂമി ഞാന്‍ ആശിച്ചു പൊകുന്നു,
എന്റ്റെ ആശ നിരവെറ്റാനാകട്ടെ ഈ ലോകതിന്ന്,
പ്രത്യാശയുമായി ഞാന്‍ ഇന്നും ജീവിക്കുന്നു....................
സഹോധരന്‍ .....