Tuesday, April 13, 2010

മാറ്റം

മാറ്റം ചിന്തയിലും പ്രവര്‍ത്തിയിലും,
ചെറുതല്ലാത്ത മോഹങ്ങളാല്‍,
വലുതല്ലാത്ത മനസ്സിനാല്‍
വിടവ് വലുതാകുന്ന മാറ്റം.

ചിന്തകള്‍ ചുരുങ്ങുന്നു,
അസഹിഷ്ണുത പെരുകുന്നു ,
രകതം തിളച്ചുകൊന്ടെയിരികുന്നു
മൃഗീയ മാറ്റം.....

തലയില്‍ പണം പെരുകുന്നു ,
പണപെരുപ്പം എന്നും കാലുകളെ വേദനിപിക്കും....
മണ്ണിനുമുണ്ടായി മാറ്റം
മണ്ണിനും ഇപ്പോള്‍ അഹങ്കാരം...

മണ്ണായി തീരുമ്പോള്‍ മാറ്റം മനുഷ്യര്കില്ല.....
സ്വയം ആശ്വസിക്കാം
മാറ്റം നല്ലത്