Wednesday, November 12, 2008

.....ജീവിത ചിന്തകള്‍..........


ഒന്നാം പാതം
സ്നേഹസഞ്ചാരം
സ്കൂളില്‍ പോയി തുടങ്ങുമ്പോള്‍
അറിയാമായിരുന്ന‍ ഒരേയൊരു സ്നേഹം
അച്ഛനും അമ്മയും‍ തന്നതായിരുന്നു.
വിശുദ്ധം എന്ന വാക്കിനാല്‍ മാത്രം
വിവരിക്കാന്‍ തോന്നുന്ന സ്നേഹം.

ആ പ്രായം വരെ വെറെ ഒന്നും അറിയാന്‍,
ഞാന്‍ ആഗ്രഹിച്ചുമില്ല.
സ്നേഹം,
ജീവിക്കാന്‍ ഒരു കാരണം,
അച്ചനോടുമമ്മയോടും
എന്നെ ഘടിപ്പിക്കുന്നത്..

പ്രായം ഒരുപാടങ്ങു ചെന്നപ്പോള്‍
കൂട്ടുകളുണ്ടായി, കൂട്ടുകാരുണ്ടായി.
കൂട്ടുകാരില്‍ നിന്ന് പകര്‍ന്ന ആഗ്രഹങ്ങള്‍
മനസ്സില്‍ ‍ സൂക്ഷിച്ചുവെച്ചു,
ഒരു നാളും പുറത്തു വരരുതെന്ന് താഴിട്ടു പൂട്ടി.

കാലവും പ്രായവും പിന്നീടും വളര്‍ന്നപ്പോള്‍‍,
ക്ലാസ്സുകള്‍ ഒന്‍പതും പത്തും പോയി മറഞ്ഞു.
പതിനൊന്നെന്ന അനിവാര്യതയില്‍,
എന്റെ ഉള്ളിലെ താഴുകള്‍
ഒരൊന്നായി നിശ്ശബ്ദം തുറക്കപ്പെട്ടു.

ഞാന്‍ പോലും അറിഞ്ഞിരുന്നില്ല,
സ്നേഹിതരെ പോലെ ഞാന്‍ അയഞ്ഞുവരുമെന്ന്,
സ്നേഹം ഞാന്‍ വേറെയും കണ്ടു തുടങ്ങുമെന്ന്‍.

ഞാന്‍ അതിനെയും
അത് എന്നെയും
വീണ്ടും വീണ്ടും മാറ്റത്തിനായി
മറ്റിവെ‌യ്ക്കപ്പെട്ടവരാക്കും
എന്നു നിനച്ചതേയല്ല.

ഒരു പെണ്‍‌കുട്ടിയെ,
എന്റെ സഹോദരി അല്ലാത്ത,
എന്റെ സുഹൃത്തല്ലാത്ത ഒരുവളെ ഞാന്‍
ഏതെങ്കിലും വിധത്തില്‍ സ്നേഹിക്കുമെന്ന്
കരുതിയതല്ല......